അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലുൾപ്പെട്ട സാൻഫ്രാൻസിസ്കോ സെന്റ് മേരീസ് ജാക്കോബൈറ്റ് സിറിയക്ക് ഓർത്തഡോക്സ് ദേവാലയത്തിൽ വിശുദ്ധ ദൈവമാതാവിന്റെ ഓർമ്മപെരുന്നാൾ ഓഗസ്റ്റ് മാസം 17, 18 (ശനി, ഞായർ) ദിവസങ്ങളിൽ നടത്തുന്നു. ഓഗസ്റ്റ് 11 ഞായർ വി. കുർബാനാനന്തരം വികാരി റവ. ഫാ. തോമസ് കോര കൊടി ഉയർത്തിയതോടെ ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. 17 ശനിയാഴ്ച 12ന് കുട്ടികൾക്കായുള്ള ഈ വർഷത്തെ വെക്കേഷൻ ബൈബിൾ സ്കൂൾ ആരംഭിക്കും.
വൈകിട്ട് 6 മണിക്ക് സന്ധ്യാ പ്രാർത്ഥനയെ തുടർന്ന് റവ. ഫാ. കുരിയൻ പുതുക്കയിൽ (അങ്കമാലി ഭദ്രാസനം) വചന പ്രഘോഷണം നടത്തും. 18ന് ഞായറാഴ്ച രാവിലെ 8.45ന് പ്രഭാത പ്രാർത്ഥനയും അതേ തുടർന്ന് റവ. ഫാ. കുരിയൻ പുതുക്കയലിന്റെ കാർമ്മികത്വത്തിൽ വി. ബലി അർപ്പണവും നടക്കും.
Read more at Manorama Online
Join us for celebrations at our Church.